April 16, 2024

 വീട്ടിലെ ഉപയോഗശേഷം ബാക്കി വരുന്ന വൈദ്യുതി ആണ് ഗ്രിഡിലേക്ക് പോകുന്നത്... ഇക്കാര്യത്തിൽ സംശയം ഉള്ളവർ നെറ്റ് മീറ്ററിലെ കറുത്ത ബട്ടൺ press ചെയ്തു EXP എന്ന് കാണിക്കുന്ന റീഡിങ് നോക്കുക... അതെ സമയം വീട്ടിൽ ഉയർന്ന വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണം ഏതെങ്കിലും ഓൺ ചെയ്യുക... അപ്പോൾ export ചെയ്യുന്ന പവറിൽ കുറവ് വരുന്നത് കാണാം..ഇൻവെർട്ടറിൽ ആ സമയത്തു കാണിക്കുന്ന പ്രോഡക്ഷനിൽ നിന്നും നെറ്റ് മീറ്ററിൽ കാണിക്കുന്ന export പവർ കുറച്ചാൽ കിട്ടുന്നതാണ് വീട്ടിൽ ആ സമയത്തു ഉപയോഗിക്കുന്ന വൈദുതിയുടെ അളവ്... സോളാർ പ്രോഡക്ഷനെക്കാൾ കൂടുതൽ ഉപയോഗിക്കുന്നെകിൽ export കാണില്ല പകരം കൂടുതൽ വേണ്ടത് import ചെയ്യും. 

മേൽപ്പറഞ്ഞത് single phase ഉള്ളവർക്കാണ്. 3 phase ഉള്ളവർക്ക് ഇൻവെർട്ടർ കൊടുത്തിരിക്കുന്ന phasil വീട്ടിലെ ഉപകരണങ്ങൾ കൊടുത്തിട്ടില്ലെങ്കിൽ സോളാർ പ്രൊഡക്ഷൻ പൂർണമായി ഗ്രിഡിലേക്ക് പോകും.

No comments:

Post a Comment

 സിം പ്ൾ , വൈദ്യുതി അതിവേഗത്തിൽ സഞ്ചരിക്കുമെങ്കിലും കുഴി മടിയനാണ് ഉത്സവ പറമ്പുകളിലെ ട്യൂബ് ലൈറ്റുകൾ ഓർമ്മിക്കുക ജനറേറ്ററിന് തൊട്ടടുത്ത് നന്ന...