April 16, 2024

 99% കേസിലും പകൽ ഉപഭോഗം കഴിഞ്ഞുള്ളതേ എക്സ്പോർട്ട്‌ ആവൂ. പലരും കമന്റുകളിൽ അത്‌ പറഞ്ഞു കഴിഞ്ഞു. 


കൺഫ്യൂഷൻ ഉണ്ടാക്കാവുന്ന ഒരു ചെറിയ കാര്യം പറയാം. ത്രീ ഫേസ്‌ കണക്ഷൻ ഉള്ള വീടുകളിൽ മിക്കവാറും ഫേസ്‌ സെലക്റ്ററും കാണുമായിരിക്കുമല്ലോ. അവിടെ സിംഗിൾ ഫേസ്‌ ഗ്രിഡ്‌ ടൈ ഇൻവെർട്ടറാണ്‌ ഇൻസ്റ്റാൾ ചെയ്യുന്നതെങ്കിൽ ചിലപ്പോൾ ഒരു കാര്യം സംഭവിക്കാം. വീട്ടിലെ ഉപഭോഗം മുഴുവൻ ഒരു ഫേസിൽ നിന്ന് മാത്രം ആക്കുകയും, സോളാർ ഇൻവെർട്ടർ മറ്റൊരു ഫേസിലേക്ക്‌ കൊടുക്കുകയും ചെയ്താൽ, സോളാർ ജെനറേറ്റ്‌ ചെയ്യുന്ന മുഴുവൻ വൈദ്യുതിയും കെഎസ്‌ഇബിയിലേക്ക്‌ എക്സ്പോർട്ട്‌ ആവുന്ന സ്ഥിതിവിശേഷം ഉണ്ടാകാം. ബില്ലിൽ ജെനറേഷനും എക്സ്പോർട്ടും ഒരേ അളവിൽ കാണുന്നുണ്ടെങ്കിൽ ഇതായിരിക്കാം കാരണം എന്ന് ഊഹിക്കാം. വീട്ടിൽ പകൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലൈനിൽ വേണം സോളാർ ഇൻവെർട്ടർ ഇൻസ്റ്റാൾ ചെയ്യാൻ.

No comments:

Post a Comment

 സിം പ്ൾ , വൈദ്യുതി അതിവേഗത്തിൽ സഞ്ചരിക്കുമെങ്കിലും കുഴി മടിയനാണ് ഉത്സവ പറമ്പുകളിലെ ട്യൂബ് ലൈറ്റുകൾ ഓർമ്മിക്കുക ജനറേറ്ററിന് തൊട്ടടുത്ത് നന്ന...